കോഴിക്കോട് ബീച്ചില്‍ കൗതുകമായി കൂറ്റന്‍ ചെസ് ബോര്‍ഡ്

കൊവിഡ് നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞ് കോഴിക്കോട് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കൂറ്റന്‍ ചെസ് ബോര്‍ഡാണ്. കായിക, മാനസിക ഉല്ലാസത്തിനായി കടല്‍ തീരത്ത് നിന്നുകൊണ്ട് ചെസ് കളിക്കാം. ഈ സൗകര്യമൊരുക്കിയത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ്.
ബീച്ചിലെ വാക് വേയിലാണ് അഞ്ച് മീറ്റര്‍ വീതിയിലും നീളത്തിലും ചെസ് ബോര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. നിന്നു കൊണ്ട് തന്നെ ഭാരം കുറഞ്ഞ വലിയ കരുക്കള്‍ നീക്കി കളിക്കാം. കളിക്കുന്നത് രണ്ട് പേരാണെങ്കിലും കാണാന്‍ ധാരാളം പേരുണ്ടാകും.
പക്ഷേ ഇങ്ങനെയൊക്കെ കളിക്കണമെങ്കില്‍ ലോക്ക് ഡൗണും ബീച്ചിലേക്കുള്ള നിയന്ത്രണവും മാറണമെന്നു മാത്രം. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ആശയങ്ങള്‍ ബീച്ചിലേക്കെത്തുന്നത്.
Story Highlights: calicut beach, chess board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here