ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ സഞ്ജു നയിക്കണം: ഡാനിഷ് കനേരിയ

ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെ സഞ്ജു നയിക്കണമെന്ന് മുൻ പാക് താരം ഡാനിഷ് കനേരിയ. ധവാൻ ക്യാപ്റ്റനാവാനാണ് സാധ്യതയെന്നും പക്ഷേ, സഞ്ജു ക്യാപ്റ്റനാവണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാനിഷ് കനേരിയ ഈ അഭിപ്രായപ്രകടനം നടത്തിയത്.
“ഇന്ത്യയുടെ ക്യാപ്റ്റൻ മിക്കവാറും ശിഖർ ധവാൻ ആവും. പൃഥ്വി ഷായോ സഞ്ജു സാംസണോ അല്ല. ധവാൻ. പക്ഷേ, എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ സഞ്ജുവിൻ്റെ പേര് പറയും. ഭാവിയിൽ കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമ്പോൾ സഞ്ജു ആവണം അടുത്ത ആൾ. കോലി ഇല്ലാതിരിക്കുമ്പോൾ പോലും തയ്യാറായിരിക്കണം. ആരെയെങ്കിലും ഒരാളെ തയ്യാറാക്കി എടുക്കേണ്ടതുണ്ട്.”- ഡാനിഷ് കനേരിയ പറയുന്നു.
മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ശ്രീലങ്കൻ പര്യടനത്തിനുള്ളത്. പരമ്പരയുടെ വേദികൾ പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു. ജൂലൈ 13ന് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ജൂലൈ 16, 19 തിയ്യതികളിൽ അവശേഷിക്കുന്ന ഏകദിന മത്സരങ്ങൾ നടക്കും.
സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ദീപക് ചഹാർ, രാഹുൽ ചഹാർ, മായങ്ക് അഗർവാൾ, പാണ്ഡ്യ സഹോദരന്മാർ, ടി നടരാജൻ, പൃഥ്വി ഷാ, വരുൺ ചക്രവർത്തി, രാഹുൽ തെവാട്ടിയ, ഖലീൽ അഹ്മദ്, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ താരങ്ങളും ടീമിൽ ഇടം നേടിയേക്കും.
Story Highlights: Danish Kaneria backs Sanju Samson to lead India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here