Advertisement

കേന്ദ്രസർക്കാർ അപമാനിച്ചു, ഇത് പ്രതിഛായ തകർക്കാനുള്ള ശ്രമം; വിമർശനങ്ങൾക്ക് മറുപടിയുമായി മമത

May 29, 2021
1 minute Read

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ താൻ പങ്കെടുക്കാത്തതിന്റെ പേരിലുള്ള കേന്ദ്രസർക്കാരിന്റെ രൂക്ഷവിമർശനങ്ങൾക്ക് മറുപടിയുമായി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തനിക്കെതിരെ നടക്കുന്നത് പ്രതിഛായ തകർക്കാനുള്ള ശ്രമമാണെന്നും കേന്ദ്രസർക്കാർ തന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും മമത ആരോപിച്ചു.

താൻ മൂൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം വന്നത്. പ്രധാനമന്ത്രിയെ കാണാനായി താൻ ഒരു മണിക്കൂർ കാത്തിരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള യോഗമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് പ്രതിപക്ഷ പാർട്ടി നേതാക്കളെ ക്ഷണിച്ചത്. കേന്ദ്രസർക്കാർ വിളിച്ചുചേർക്കുന്ന എല്ലാ യോ​ഗത്തിലും പശ്ചിമബം​ഗാൾ പങ്കെടുക്കാറുണ്ടെന്നും മമത അഭിപ്രായപ്പെട്ടു.

Story Highlights: Mamata Banarjee responds to Central GOVT criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top