Advertisement

കുടുംബ പ്രേക്ഷകരുടെ സ്നേഹപുത്രിയായി ഡെയ്‌സി; പ്രേക്ഷക പ്രീതിനേടി ‘പ്രിയങ്കരി’

May 29, 2021
1 minute Read

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ആരംഭിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് ‘പ്രിയങ്കരി’. പരമ്പരയിൽ മുഖ്യകഥാപാത്രമായ ഡെയ്സിയെ അവതരിപ്പിക്കുന്നത് ചലച്ചിത്രതാരം ഷഫ്നയാണ്.

ത്രികോണ പ്രണയകഥയുമായി എത്തുന്ന പരമ്പരയിൽ ഡെയ്‌സി എന്ന പെൺകുട്ടിയെ പ്രണയംനടിച്ച് പറ്റിക്കാൻ എത്തുകയാണ് റോയ്. റോയ്യുടെ പ്രണയനാടകത്തിന് മുന്നിൽ ഡെയ്‌സി വീഴുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്കാണ് പ്രിയങ്കരി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

മെയ് 24 മുതൽ സംപ്രേഷണം ആരംഭിച്ച പ്രിയങ്കരി നിഷ്‌കളങ്കമായ പ്രണയത്തിൻെറയും ചതിയുടെയും കഥകൾ പറയുന്നു. ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

Story Highlights: Priyankari Serial – Flowers Tv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top