മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും: മുഖ്യമന്ത്രി

മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ ലോക്ക്ഡൗൺ തുടരും. നിയന്ത്രണങ്ങൾ കർശനമായി ഉണ്ടാവും. സംസ്ഥാനത്തെ ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ല എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ ഘട്ടത്തിൽ ചില ഇളവുകൾ നൽകും. അത് അവശ്യ സാധനങ്ങൾക്ക് വേണ്ടിയാണ്. വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയാണ്. പാലക്കാടും തിരുവനന്തപുരവും മാത്രമാണ് ടിപിആർ 20നു മുകളിൽ നിൽക്കുന്നത്. മലപ്പുറം ജില്ലയിൽ 17.25 ശതമാനമായി ടിപിആർ കുറഞ്ഞു. ഒരാഴ്ചക്കു മുൻപ്, മെയ് 21ന് 28.75 ശതമായിരുന്നു മലപ്പുറത്തെ ടിപിആർ. 23ന് 1.53 ശതമാനമായി ടിപിആർ ഉയർന്നു.
Story Highlights: Triple lockdown in Malappuram to be avoided from May 30
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here