Advertisement

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇന്ത്യ ജൂൺ മൂന്നിന് ഇംഗ്ലണ്ടിലെത്തും

May 29, 2021
2 minutes Read
WTC Final India England

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം അംഗങ്ങൾ ജൂൺ മൂന്നിന് ഇംഗ്ലണ്ടിലെത്തും. താരങ്ങളൊക്കെ കൊവിഡ് ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് കയ്യിൽ കരുതണം. 14 ദിവസത്തെ ക്വാറൻ്റീനു ശേഷമാവും ഇന്ത്യ ഇംഗ്ലണ്ടിലെത്തുക. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക.

ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് കളി നടക്കുക. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ​ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോ​ഗിക്കുക.

നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും പിന്നാലെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള താരങ്ങൾ നിലവിൽ മുംബൈയിൽ ക്വാറൻ്റീനിലാണ്. ജൂൺ രണ്ടിന് മുംബൈയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇതേ വിമാനത്തിൽ തന്നെ ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന വനിതാ ടീമും ഉണ്ടാവും.

അതേസമയം, ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളി കാണാൻ വൻ ഡിമാൻഡ് ആണ്. ഒരു ടിക്കറ്റിന് രണ്ട് ലക്ഷം രൂപ വരെയാണ് മൂല്യം. ഏജൻ്റുമാരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വാങ്ങാൻ ആളുകൾ തയ്യാറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 4000 പേർക്കാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശനമുള്ളത്.

ഐസിസിയുടെ ഒഫീഷ്യൽ ടിക്കറ്റ്സ് ആൻഡ് ട്രാവൽ ഏജന്റ്സ് വഴിയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. ഇതിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. 4000 ടിക്കറ്റിൽ 50 ശതമാനം ഐസിസിക്ക് നൽകും. ബാക്കിയുള്ള 2000 സീറ്റുകളാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്.

Story Highlights: WTC Final: India To Arrive In England On June 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top