Advertisement

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഇന്റേണൽ മാർക്കുകൾ പരിഗണിക്കാൻ ആലോചന

May 30, 2021
1 minute Read

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാർക്കുകൾ പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. പുതിയ സാഹചര്യത്തിൽ ഇതേ രീതി സിബിഎസ്ഇയും സ്വീകരിക്കും.

സിബിഎസ്ഇ പരീക്ഷാ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ രണ്ട് നിർദേശങ്ങളാണ് പ്രധാനമായും ഉയർന്നത്. ഒന്ന്, പ്രധാനപ്പെട്ട വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുക, രണ്ട് പരീക്ഷാ സമയം വെട്ടിക്കുറച്ച് ഒബ്ജക്ടീവ് മാതൃകയിൽ നടത്തുക. ഇതിൽ പരീക്ഷ നടത്തുക എന്ന സിബിഎസ്ഇയുടെ നിർദേശമാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും സ്വീകരിച്ചത്. ചില സംസ്ഥാനങ്ങൾക്ക് മാത്രമേ ഇതിനോട് വിയോജിപ്പ് ഉണ്ടായിട്ടുള്ളൂ.

പരീക്ഷയ്ക്ക് മുൻപ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും വാക്‌സിനേഷൻ നടത്തണമെന്ന നിർദേശവും സംസ്ഥാനങ്ങൾ വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങൡും ലോക്ക്ഡൗൺ തുടരുന്നത് പരീക്ഷാ നടത്തിപ്പിന് പ്രതിസന്ധിയാണ്. ഇതെല്ലാം പരിഗണിച്ചാണ് പരീക്ഷ പൂർണമായും റദ്ദാക്കാമെന്ന തീരുമാനം സിബിഎസ്ഇ പരിഗണിക്കുന്നത്. ജൂൺ ഒന്നിന് നടക്കുന്ന യോഗത്തിലാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. അതേസമയം പരീക്ഷ മാറ്റിവെക്കണമെന്ന ഹർജിയിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും.

Story Highlights: cbse plus two exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top