Advertisement

കൊവിഡ് മരണം: പെൻഷൻ പദ്ധതി വഴി മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ [ 24 Explainer]

May 30, 2021
1 minute Read
covid death government insurance benefits

കൊവിഡ് മൂലം മരണമടഞ്ഞ വ്യക്തികളുടെ കുടുംബത്തിന് പെൻഷൻ പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.

ഇഎസ്ഐസി (എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ), ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർ​ഗനൈസോഷൻ) എന്നീ പെൻഷൻ പദ്ധികൾ വഴിയാണ് കുടുംബത്തിന് സഹായം ലഭിക്കുക.

ഇഎസ്ഐസി

ജോലി സ്ഥലത്ത്/ ജോലിക്കിടെ സംഭവിക്കുന്ന മരണങ്ങളിൽ, മരിച്ച വ്യക്തിയുടെ കുടുംബത്തിന് നൽകുന്ന സഹായ ധനം ഇനിമുതൽ കൊവിഡ് ബാധിച്ച് സർവീസ് കാലയളവിൽ മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിനും ലഭിക്കും.

കൊവിഡ് മൂലം മരിച്ച വ്യക്തിയുടെ ആശ്രിതരായി രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഈ തുക ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപിഎഫ്ഒയുടെ കീഴിൽ രജിസ്റ്റർ ചെയ്തവർക്ക്, ഇഡിഎൽഐ പദ്ധതി വഴി ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചു.

മരിച്ച വ്യക്തിയുടെ ആശ്രിതർക്ക്, സർവീസ് കാലയളവിൽ ഈ വ്യക്തിക്ക് ലഭിച്ചിരുന്ന ശരാശരി പ്രതിദിന വേതനത്തിന്റെ 90 ശതമാനം എന്ന കണക്കിലാണ്, പണം ലഭിക്കുക. 2020 മാർച്ച് 24 മുതൽ മുൻകാല പ്രാബല്യത്തോടെ 2022 മാർച്ച് 24 വരെ ഇതിന്റെ കാലാവധി.
കേന്ദ്ര തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച പൂർണ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടില്ല.

ഇപിഎഫ്ഒ-ഇഡിഎൽഐ

ഇപിഎഫ്ഒ-ഇഡിഎൽഐ എന്നീ പദ്ധതികൾ പ്രകാരം ലഭിക്കുന്ന പരമാവധി ഇൻഷുറൻസ് തുക ആറ് ലക്ത്തിൽ നിന്ന് ഏഴ് ലക്ഷമായി കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക 2.5 ലക്ഷമാണ്. 2020 ഫെബ്രുവരി 15 മുതൽ മുൻകാല പ്രാബല്യത്തോടെ അടുത്ത മൂന്ന് വർഷത്തേക്ക് ഇത് ബാധകമാണ്.

മരിക്കുന്നതിന് മുൻപുള്ള 12 മാസത്തിനിടെ ജോലി മാറിയ വ്യക്തികളുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും.

ഇഎസ്ഐസി, ഇപിഎഫ്ഒയിൽ ആരൊക്കെ ഉൾപ്പെടും ?

എല്ലാ ഫാക്ടറികൾ, പത്തോ അതിലധികമോ ജോലിക്കാരുള്ള സ്ഥാപനങ്ങൾ, പ്രതിമാസം 21,000 രൂപയിലധികം ശമ്പളം വാങ്ങുന്ന ജോലിക്കാരുള്ള സ്ഥാപനങ്ങൾ ഇവയെല്ലാം ഇഎസ്ഐ ആക്ടിന് കീഴിൽ വരും. ഇന്ത്യയിലെ 3.49 കോടി കുടുംബങ്ങൾക്കാണ് ഇതുവഴി ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനം ഇപിഎഫ്ഒയുടെ കീഴിൽ വരും. ഇപിഎഫ് അക്കൗണ്ടുള്ള ജീവനക്കാരന് ഇഡിഎൽഐ പദ്ധതിവഴിയുള്ള ആനുകൂല്യവും ലഭിക്കും. ഒരു ജീവനക്കാരന് സ്ഥാപനം നൽകുന്ന ശമ്പളത്തിൽ നിന്ന് 0.5 ശതമാനം ഇഡിഎൽഐ സ്കീമിലേക്ക് സ്ഥാപനയുടമ അടക്കണം. ജീവനക്കാരൻ പണം അടയ്ക്കേണ്ടതില്ല. ജീവനക്കാരന്റെ ആശ്രിതരായ രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് ഈ പണം ലഭിക്കും.

Story Highlights: covid death government insurance benefits 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top