കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തും

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാലി ദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് കാറ്റ് മറ്റിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. മണ്‍സൂണ്‍ കാറ്റ് ചൊവ്വാഴ്ചയോടെ ശക്തിപ്പെടും. നേരത്തെ നാളെ കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ ആറ് ജില്ലകളിലും അതിന് ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. കുന്നിന്‍പ്രദേശങ്ങളിലും മഴ കനക്കുമെന്നും പ്രവചനം.
Story Highlights: rain, monsoon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here