Advertisement

യു.പി.യിലെ അമേതിയിലെ കൊവിഡ് രോഗികൾക്കായി രാഹുൽ ഗാന്ധി 10,000 മെഡിക്കൽ കിറ്റുകൾ അയച്ചു

May 30, 2021
0 minutes Read

കൊവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പതിനായിരം ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ലോക്സഭാ നിയോജകമണ്ഡലമായ അമേതിയിലേക്കാണ് കിറ്റുകൾ അയച്ചത്.

പാർട്ടിയുടെ സേവാ സത്യാഗ്രഹ പരിപാടിയിൽ 10,000 മെഡിക്കൽ കിറ്റുകൾ എത്തിയിട്ടുണ്ടെന്നും അവ ആവശ്യമുള്ളവർക്ക് നൽകുമെന്നും കോൺഗ്രസ് ജില്ലാ യൂണിറ്റ് ചീഫ് പ്രദീപ് സിങ്കാൽ പറഞ്ഞു.

അമേതിയിൽ നിന്നുള്ള മുൻ ലോക്സഭാ എം.പി.യായ രാഹുൽ ഗാന്ധി നേരത്തെ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 20 ഓക്സിജൻ സിലിണ്ടറുകളും അമേതിയിലേക്ക് അയച്ചിരുന്നു.

നിലവിൽ കേരളത്തിലെ വയനാട് ലോക്സഭാ എംപിയാണ് രാഹുൽ ഗാന്ധി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top