തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തി; നിതിൻ ഗഡ്കരിയെ പ്രകീർത്തിച്ച് അശോക് ചവാൻ

കേന്ദ്രമന്ത്രിയും നാഗ്പൂർ എംപിയുമായി നിതിൻ ഗഡ്കരിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അശോച് ചവാൻ. തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തി എന്നാണ് ഗഡ്കരിയെ അശോക് ചവാൻ വിശേഷിപ്പിച്ചത്. എന്നാൽ മന്ത്രിയെന്ന നിലയിൽ ഗഡ്കരിയുടെ അധികാരങ്ങൾ തുടർച്ചയായി വെട്ടിക്കുറയ്ക്കുകയാണെന്നും അശോക് ചവാൻ ആരോപിച്ചു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾക്കിടയിലും മറ്റ് പാർട്ടികളുമായി സംവദിക്കുന്നതിൽ ഗഡ്കരി മികച്ചതാണ്. മഹാരാഷ്ട്രയോട് നല്ല സമീപനമാണ് ഗഡ്കരി പുലർത്തുന്നതെന്നും മഹാരാഷ്ട്ര മന്ത്രിസഭയിലെ അംഗമായ ചവാൻ പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ ഏഴ് വർഷം അധികാരം പൂർത്തിയാക്കുമ്പോൾ തൊഴിൽ നഷ്ടം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ചവാൻ ഉന്നയിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തിലും കേന്ദ്രം പരാജയപ്പെട്ടു. ഇന്ധനവില അനിയന്ത്രിതമായി കുതിക്കുകയാണ്. കേന്ദ്രത്തിന്റെ നയങ്ങൾ രാജ്യത്തെ നശിപ്പിച്ചതായും അദ്ദേഹം തുറന്നടിച്ചു.
Story Highlights: nithin gadkari, ashok chavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here