Advertisement

ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; സ്വർണ പ്രതീക്ഷയുമായി ഇന്ത്യന്‍ താരങ്ങള്‍

May 31, 2021
1 minute Read
mary kom

ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ പ്രതീക്ഷയുമായി ഇന്ത്യയുടെ അമിത് പാംഗൽ, ശിവ ഥാപ്പ, സൻജീത് എന്നിവർ ഇന്ന് ഫൈനലിനിറങ്ങും. വൈകിട്ട് ദുബായിലാണ് മത്സരങ്ങൾ. 

അമിത് 52 കിലോ വിഭാഗത്തിൽ ഉസ്‌ബക്കിസ്ഥാൻ താരത്തെയും ശിവ ഥാപ്പ 64 കിലോ വിഭാഗത്തിൽ മംഗോളിയൻ താരത്തെയും സൻജീത് 91 കിലോ വിഭാഗത്തിൽ കസാഖിസ്ഥാൻ താരത്തേയും നേരിടും. 

ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പൂജാ റാണി ഇന്നലെ സ്വർണം നേടി. 75 കിലോ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനായ പൂജാ റാണി 5-0നാണ് എതിരാളിയെ ഇടിച്ചിട്ടത്.

മേരികോമും ലാൽബൗത് സാഹിയും അനുപമയും ഫൈനലിൽ തോറ്റു. മുപ്പത്തിയെട്ടുകാരിയായ മേരി 51 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top