കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല

അർജന്‍റീനയിൽ നടക്കേണ്ട കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. ജൂൺ 13നാണ് ടൂർണമെന്‍റ് തുടങ്ങാനിരുന്നത്.രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് അര്‍ജന്‍റീനയില്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അര്‍ജന്‍റീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ടൂര്‍ണമെന്‍റ് നടത്തുന്നതില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.
ഇതോടെ ദക്ഷിണ അമേരിക്കയ‌്‌ക്ക് പുറത്ത് ടൂര്‍ണമെന്‍റ് നടത്താനുള്ള സാധ്യതകള്‍ തേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേകും. അമേരിക്ക, ചിലെ, പരാഗ്വെ എന്നിവിടങ്ങളെ വേദിയായി പരിഗണിക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here