ലക്ഷദ്വീപിൽ അനുനയ നീക്കങ്ങളുമായി ബിജെപി നേതൃത്വം

ലക്ഷദ്വീപ് വിഷയത്തിൽ ബിജെപി ദേശീയ നേതൃത്വം ദ്വീപ് നേതൃത്വവുമായ ഇന്ന് ചർച്ച നടത്തും. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ ബിജെപിയിൽ തന്നെ ഭിന്നാഭിപ്രായമാണുള്ളത്. അഡ്മിനിസ്‌ട്രേറ്ററെ പിന്തുണച്ച് ഒരു വിഭാഗം കേന്ദ്രത്തിനൊപ്പം നിൽക്കുമ്പോൾ ഭൂരിഭാഗം പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെയാണ് നിലകൊള്ളുന്നത്. ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം കേന്ദ്രം നിലപാട് കൈക്കൊള്ളണമെന്നാണ് അവരുടെ ആവശ്യം.
ബിജെപിയെ പ്രതിനിധീകരിച്ച് ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഉപാധ്യക്ഷൻ എ പി അബ്ദുള്ളയും ചർച്ചയിൽ പങ്കെടുക്കും. ലക്ഷദ്വീപിൽ നിന്നുള്ള ബിജെപി പ്രതിനിധികൾ ചർച്ചയിൽ അവരുടെ നിലപാട് വ്യക്തമാക്കും. അതിന് ശേഷമായിരിക്കും ദേശീയ നേതൃത്വം തീരുമാനം അറിയിക്കുക. എന്നാൽ ദ്വീപിലെ ബിജെപി നേതൃത്വത്തിന് എതിരായാണ് കേന്ദ്രത്തിന്റ നിലപാടെങ്കിൽ ലക്ഷദ്വീപ് ബിജെപിയിൽ മൃഗീയ രാജിക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല.
Story Highlights: lakshadweep, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here