ക്ലബ് ഹൗസിലെ ലോഗോയിലുള്ളത് ആരാണ് ?

ക്ലബ് ഹൗസിന്റെ കഥ എല്ലാവർക്കും അറിയാം. എന്നാൽ ക്ലബ് ഹൗസിന്റെ ലോഗോയിലുള്ളത് ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഡ്രൂ കറ്റൗകയാണ് ചിത്രത്തിലുള്ളത്.
ആരാണ് ഡ്രൂ കറ്റൗക ?
പ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റും ടെക്നോളജിസ്റ്റും സോഷ്യൽ ആക്ടിവിസ്റ്റുമാണ് ഡ്രൂ കറ്റൗക. ഇത്തരത്തിൽ ഫീച്ചർ ചെയ്യപ്പെട്ട ആദ്യ വിഷ്വൽ ആർട്ടിസ്റ്റും, ആദ്യ ഏഷ്യൻ അമേരിക്കൻ വനിതയുമാണ് ഡ്രൂ കറ്റൗക.
ക്ലബ് ഹൗസിന്റെ ആദ്യകാല ൺഗങ്ങളിൽ ഒരാളായിരുന്ന കറ്റൗക്ക ഏഷ്യൻ വംശീയ അധിക്ഷേപത്തിനെതരായ ക്യാമ്പെയിന് വേണ്ടി ഒരു ലക്ഷത്തിലേറെ ഡോളറാണ് സ്വരൂപിച്ചത്. മാത്രമല്ല ആപ്ലിക്കേഷനിലൂടെ വിവിധ എൻജിഒകൾക്കും മറ്റും പണം സംഭാവന നൽകാനുള്ള ഫീച്ചർ ഉൾപ്പെടുന്നതിന് പിന്നിലും പ്രവർത്തിച്ചു.
ആഗോള തലത്തിൽ തന്നെ ഏറ്റവും പ്രശസ്തമായ ആർട്ട് സ്റ്റുഡിയോകളിൽ ഒന്നിന്റെ സ്ഥാപകയാണ് ഡ്രൂ കറ്റൗക. ഡ്രൂ കറ്റൗക സ്റ്രുഡിയോസ് ഇന്ന് 30 രാജ്യങ്ങളിലായി പടർന്ന് കിടക്കുകയാണ്.
ടോക്യോയിൽ ജനിച്ച ഡ്രൂ കറ്റൗകയുടെ അച്ഛൻ ജപ്പാൻ സ്വദേശിയും അമ്മ കൊക്കേഷ്യൻ അമേരിക്കനുമാണ്. വേൾഡ് എക്കണോണിക്ക് ഫോറമിൽ കൾച്ചറൽ ലീഡറായും, യങ്ങ് ഗ്ലോബൽ ലിഡറായും ഡ്രൂ കറ്റൗകയെ തെരഞ്ഞെടുത്തിരുന്നു.
Story Highlights: who is in club house logo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here