ചാല തീപിടുത്തം; നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധിക്കുമെന്ന് മേയർ

തിരുവനന്തപുരം ജില്ലയിൽ അടിക്കടിയുണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന അടിയന്തിരമായി പൂർത്തിയാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ചാല മാർക്കറ്റിലെ തീപിടുത്തം ഉണ്ടായ സ്ഥലം സന്ദർശിച്ച ശേഷം ആണ് മേയർ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് നഗരത്തിലെ കെട്ടിടങ്ങളുടെ അഗ്നി സുരക്ഷാ ഉൾപ്പെടെയുള്ള പരിശോധിക്കാൻ തീരുമാനിച്ചത്. അതിൻ്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ പ്രളയവും കൊവിഡും പരിശോധനകൾ പൂർത്തിയാക്കുന്നതിനു തടസമായി.
സുരക്ഷാ പരിശോധന പൂർത്തിയാക്കുന്നതോടൊപ്പം 40 ഇടങ്ങളിൽ ഫയർ ഐഡന്റുകളും പമ്പുകളും സ്ഥാപിക്കുന്ന പദ്ധതി അടിയന്തിരമായി പൂർത്തിയാക്കുമെന്നും മേയർ അറിയിച്ചു. ഇതിലേക്കായി അഗ്നിസുരക്ഷാ വകുപ്പിന്റെയും നഗരസഭാ എൻജിനിയറിങ് വിഭാഗത്തിന്റെയും സംയുക്ത യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നഗരവാസികൾ കെട്ടിട നിർമാണം നടത്തുമ്പോൾ 2019 ലെ മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ശ്രദ്ധിക്കണം എന്ന് മേയർ അഭ്യർഥിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here