Advertisement

ഇന്ന് മുതൽ എടിഎം സേവനങ്ങൾക്ക് 173 രൂപ അധിക ചാർജായി ഈടാക്കുമോ ? [24 Fact check]

June 1, 2021
1 minute Read
atm charge raised to 173 rupees 24 fact check

ജൂൺ ഒന്നാം തിയതി മൂലം എടിഎം സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം. നാല് തവണയിൽ കൂടുതൽ എടിഎം സേവനം ഉപയോക്കുമ്പോഴാണ് ഈ തുക ഈടാക്കുന്നതെന്നാണ് പ്രചാരണത്തിൽ പറയുന്നത്.

ഫേസ്ബുക്കിൽ ഹിന്ദിയിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ പറയുന്നതിങ്ങനെ :

അച്ഛേ ദിൻ ആരംഭിച്ചുകഴിഞ്ഞു. നാല് തവണയിൽ കൂടുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചാൽ 153 രൂപ ടാക്സും 23 രൂപ സർവീസ് ചാർജും ഉൾപ്പെടെ 173രൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. എന്തുകൊണ്ട് നിങ്ങൾക്ക് ജനങ്ങളുടെ കഴുത്ത് ഒറ്റയടിക്ക്
അറുത്ത് കൊന്നുകൂട ?

എന്നാൽ ഈ പ്രചാരണം വാസ്തവ വിരുദ്ധമാണെന്നതാണ് യാഥാർത്ഥ്യം. ആർബിഐ പുറത്തിറക്കിയ മാർ​ഗനിർദേശങ്ങൾ പ്രകാരം സൗജന്യ ട്രാൻസാക്ഷൻ പരിധി കഴിഞ്ഞാൽ ഓരോ എടിഎം സേവനത്തിനും 20 രൂപയിൽ കൂടുതൽ ഉപഭോക്താവിൽ നിന്ന് ഈടാക്കാൻ പാടില്ല. ടാക്സിന് പുറമെയാണ് ഈ തുക.

എന്നാൽ 2017 ൽ ആക്സിസ് ബാങഅക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ പോലുള്ള ചില ബാങ്കുകൾ സൗജന്യ ട്രാൻസാക്ഷൻ പരിധി കഴിഞ്ഞുള്ള സേവനങ്ങൾക്ക് 150 രൂപ ഈടാക്കിയിരുന്നു. എന്നാൽ ഇത് നാല് വർഷം മുൻപേ ഉള്ളതാണ്. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതല്ല. പ്രചാരണത്തിൽ പറഞ്ഞിരിക്കുന്നത് വ്യാജമാണെന്ന് ചുരുക്കം.

Story Highlights: cag, kerala, pradhanmanthri aavas yojana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top