Advertisement

കൊടകര കുഴല്‍പ്പണ കേസ്; ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെ നാളെ ചോദ്യം ചെയ്യും

June 1, 2021
0 minutes Read

കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും.നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് അനീഷ് കുമാര്‍. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹമത് പൊലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.തൃശ്ശൂര്‍ പൊലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top