രാജ്യത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോഴും മരണനിരക്ക് കൂടുമ്പോഴും വാക്‌സിനേഷൻ വേഗത്തിലാക്കാത്തതിനെതിരെ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് മാസത്തിലോ രൂപരേഖ നടപ്പിലാക്കിത്തുടങ്ങും. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെകിൽ നിന്നും കൂടുതൽ വാക്‌സിനുകൾ വരും ദിവസങ്ങൡ ലഭ്യമാക്കും. കൂടാതെ സ്ഫുട്‌നിക് വാക്‌സിൻ തദ്ദേശീയമായി കൂടുതൽ ഉത്പാദിപ്പിക്കാനും കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ട്.
Story Highlights: covid vaccination
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here