മൂന്ന് വർഷം മുൻപ് മരിച്ച വ്യക്തിക്ക് കൊവിഡ് വാക്സിൻ

മൂന്ന് വർഷം മുൻപ് മരിച്ച വ്യക്തിക്ക് കൊവിഡ് വാക്സിൻ ..! ഗുജറാത്തിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മൂന്ന് വർഷം മുൻപ് മരിച്ച ഹർദാസ്ഭായിക്ക് വാക്സിൻ ലഭിച്ചുവെന്ന് പറഞ്ഞ് കുടുംബത്തിന് ലഭിച്ച സന്ദേശമാണ് ഏവരേയും ഞെട്ടിച്ചത്. ഗുജറാത്തിലെ ഉപ്ലേത സ്വദേശിയായിരുന്ന ഹർദാസ്ഭായ് 2018ലാണ് മരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കേറ്റും സർക്കാരിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഹർദാസ്ഭായിയുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കേറ്റ് കൂടി ഈ കുടുംബത്തിന് ലഭിച്ചിരിക്കുകയാണ്.
രാജ്യമെമ്പാടും കൊവിഡ് വാക്സിന് ക്ഷാമം അനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ ഇത്തരം പിഴവുകൾ വലിയ ഗൗരവത്തോടെയാണ് ജനം നോക്കിക്കാണുന്നത്.
നേരത്തെ ദഹോദിൽ നിന്നും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 2011ൽ മരിച്ച നട്വർലാൽ ദേശായിക്ക് വാക്സിൻ ലഭിച്ചുവെന്ന് പറഞ്ഞ് മകൻ നരേഷ് ദേശായിക്ക് സന്ദേശം ലഭിച്ചിരുന്നു.
Story Highlights: covid vaccine given for man died three years ago
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here