Advertisement

റോയിയുടെ ചതി സോളമൻ തിരിച്ചറിഞ്ഞോ ? പ്രിയങ്കരി നാളെ രാത്രി 7 മണിക്ക്

June 1, 2021
1 minute Read
priyankari crucial episode airs tomorrow

നടി ഷഫ്ന കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പ്രിയങ്കരി സീരിയൽ അതിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. റോയിയുടെ ചതി സോളമൻ തിരിച്ചറിഞ്ഞോ ഇല്ലയോ എന്ന് നാളെ അറിയാം.

റോയിയുടെ ചതി ഡെയ്സി അറിയുമ്പോൾ എന്താകും സംഭവിക്കുക എന്നത് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. ഡെയ്സിക്ക് വേണ്ടി റോയിയും സോളമനും കളത്തിലിറങ്ങുമ്പോൾ വിജയം ആർക്കൊപ്പം ആയിരിക്കുമെന്ന് കണ്ടറിയണം.

ഡെയ്‌സി എന്ന കഥാപാത്രത്തെയാണ് ഷഫ്‌ന അവതരിപ്പിക്കുന്നത്. ഒരു ത്രികോണ പ്രണയകഥയാണ് പ്രിയങ്കരി പറയുന്നത്. മെയ് 24ന് ഫ്ളവേഴ്സിൽ ആരംഭിച്ച പരമ്പരയ്ക്ക് വിലയ സ്വീകാര്യതയാണ് മിനിസ്ക്രീൻ പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് പ്രിയങ്കരി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എല്ലാ ദിവസവും പരമ്പര സംപ്രേഷണം ചെയ്യുന്നു എന്നതുകൊണ്ട് തന്നെ അടുത്ത എപ്പിസോഡിനായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പ് പ്രേക്ഷകർക്ക് ഒഴിവാക്കാം.

Story Highlights: priyankari crucial episode airs tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top