യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്‍പി; മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനം

യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്‍പി. മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെന്നും ആര്‍എസ്‍പി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തോല്‍വിയുടെ പേരില്‍ മുന്നണി മാറാനില്ല. എന്നാല്‍ മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ എ അസീസ് പറഞ്ഞു.ഓഗസ്റ്റ് ഒന്‍പതിന് പാര്‍ട്ടി നേതൃയോഗം ചേരും.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്നാണ് ആര്‍എസ്‍പിയുടെ വിലയിരുത്തല്‍. ബിജെപിയുമായും മതമൗലികവാദികളുമായും സിപിഐഎം സഖ്യമുണ്ടാക്കിയെന്നും, കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here