കൊവിഡ് പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം; എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു എന്ന് ചൈന

കൊവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ അർപ്പിച്ച് ചൈന. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും അർപ്പിക്കുന്നു എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.
“ഈ മഹാമാരിക്കാലത്ത് ഒരിക്കൽ കൂടി ഞാൻ ഇന്ത്യയോടുള്ള എൻ്റെ സഹാനൂഭൂതി അർപ്പിക്കുകയാണ്. ഈ സമയത്ത്, ചൈനയും ബ്രിക്സ് രാജ്യങ്ങളും ഇന്ത്യക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു.”- വാങ് യി പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. 24 മണിക്കൂറിനിടെ 1,27,510 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2,795 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 54 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി ഉയർന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,75,044ഉം മരണം 3,31,895ഉം ആയി. നിലവിൽ 18,95,520 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുളളത്.
Story Highlights: Stand with India on Covid, will provide full support: China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here