Advertisement

യുഡിഎഫ് കണ്‍വീനര്‍ പദവി; കെ വി തോമസിനെ പരിഗണിക്കുന്നു

June 1, 2021
2 minutes Read
k v thomas

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ വി തോമസിന്റെ പേര് പരിഗണനയില്‍. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരാളെ പരിഗണിച്ചാല്‍ കെ വി തോമസിന് മുന്‍ഗണന ലഭിക്കും. ഒരാള്‍ക്ക് ഒരു പദവി ഫോര്‍മുലയും കെ വി തോമസിന് അനുകൂലമാണ്.

കഴിഞ്ഞ പ്രാവശ്യം ലോകസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. സോണിയാ ഗാന്ധിക്കും കെ വി തോമസിനെ പരിഗണക്കുന്നതില്‍ താത്പര്യമുണ്ടെന്ന് വിവരം. കെ മുരളീധരന്‍, പി ടി തോമസ്, ബെന്നി ബെഹ്നാന്‍ എന്നിവരെയും പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്.

മുസ്ലിം ലീഗ് നിലപാടും ഇതിന് അനുകൂലമാണ്. അതേസമയം കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരനെ അടക്കം എതിര്‍ക്കില്ലെന്ന് എ ഗ്രൂപ്പ് അറിയിച്ചു. ആരെയും തങ്ങള്‍ നിര്‍ദേശിക്കില്ല. ഹൈക്കമാന്‍ഡ് നിശ്ചയിക്കുന്നവരെ അംഗീകരിക്കും. നേരത്തെ കെ സുധാകരനെ എ ഗ്രൂപ്പ് എതിര്‍ക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

Story Highlights: k v thomas, udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top