Advertisement

സംസ്ഥാനത്തിൻ്റെ തനത് വരുമാനം കൂട്ടും; ധനമന്ത്രി കെ.എൻ ബാല​ഗോപാൽ ട്വന്റിഫോറിനോട്

June 2, 2021
1 minute Read
balagopal exclusive interview on budget

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് മറ്റന്നാൾ. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ കൈപിടിച്ചുയർത്തുന്നതാകും ബജറ്റെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ട്വൻ്റിഫോറിനോട് പറഞ്ഞു . സംസ്ഥാനത്തിൻ്റെ തനതു വരുമാനം കൂട്ടും . കഴിഞ്ഞ ബജറ്റിൻ്റെ തുടർച്ചയാകും ഈ ബജറ്റെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലാകും ബജറ്റ് ഊന്നൽ നൽകുകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി നടപ്പായത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന ഘടകമായെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര വിഹിതം കുറഞ്ഞു. ജി എസ് ടി യിൽ ഘടനാപരമായ മാറ്റം വേണം . നികുതി ഘടനയിലും പൊളിച്ചെഴുത്ത് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ പലതും അഞ്ചു വർഷം കൊണ്ട് നടപ്പാക്കേണ്ടതാണ് എന്നതിനാൽ ക്ഷേമപെൻഷനുകളിൽ വർധനവുണ്ടാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Story Highlights: balagopal exclusive interview on budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top