Advertisement

ഗ്രീൻ ടീ നൽകും ഭംഗിയുള്ള മുടിയും തിളക്കമാർന്ന ചർമ്മവും

June 2, 2021
0 minutes Read

ഗ്രീൻ ടീയിൽ യുവത്വം നിലനിർത്തുന്ന ആന്റി ഏജിംഗ് ഗുണങ്ങളും, ആൻറി ഓക്സിഡൻറ്, ആന്റി മൈക്രോബയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് നിങ്ങൾക്ക് ആരോഗ്യത്തിന് ഉത്തേജനം നൽകുകയും നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ ഈ പാനീയം അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങളും നൽകുന്നു. ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കവും മുടിക്ക് ഭംഗിയും പകരുന്നു. ഗ്രീൻ ടീയുടെ ചില സൗന്ദര്യ ഗുണങ്ങൾ ഇതാ.

കണ്ണുകളുടെ സംരക്ഷണത്തിന്

കണ്ണുകൾക്ക് ചുറ്റും കാണപ്പെടുന്ന വീക്കം, ഇരുണ്ട നിറം എന്നിവയൊക്കെ ഒഴിവാക്കാൻ ഗ്രീൻ ടീ ഏറെ ഗുണകരമാണ്. ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകൾ ചുരുക്കുകയും കണ്ണുകളിൽ ഉണ്ടാവുന്ന വീക്കം കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം, ഇത് കണ്ണുകൾക്ക് കീഴിലുള്ള രക്തക്കുഴലുകളുടെ നീർവീക്കം കുറയ്ക്കുകയും കണ്ണിന് കീഴെയുള്ള ചർമ്മത്തിലെ ഇരുണ്ട വൃത്തങ്ങളിൽ നിന്ന് മുക്തി പകരുകയും ചെയ്യുന്നു. കുറച്ച് ഗ്രീൻ ടീ ബാഗുകൾ വെള്ളത്തിൽ മുക്കി വയ്ക്കുക. ശേഷം, ഈ ടീ ബാഗുകൾ 15 മിനിറ്റ് നേരം കണ്ണിനു മുകളിൽ വയ്ക്കുക.

മുഖക്കുരുവിനെ ചെറുക്കാൻ

കേടായ ചർമ്മത്തെ സുഖപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയ പാനീയമാണിത്. ഫ്രീ റാഡിക്കലുകളുടെ ഫലങ്ങളെ ചെറുക്കാൻ നിങ്ങളെ പ്രാപ്‌തമാക്കുന്നതിലൂടെയാണ് ഇത് ഗുണം ചെയ്യുന്നത്. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് മുഖക്കുരു ഉണ്ടാവുന്നതിന് പ്രധാന കാരണമായി സെബം ഉൽപാദനത്തെ തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇതിലെ കാറ്റെച്ചിനുകളിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുകയും മുഖക്കുരുവിനെ തടയുന്നതിന് ശരീരത്തിന്റെ ഹോർമോൺ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടുതൽ ഗുണം ലഭിക്കാൻ ഗ്രീൻ ടീ ഫെയ്‌സ് പാക്കുകളുടെ രൂപത്തിൽ ചർമ്മത്തിൽ പുരട്ടാം.

ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കാൻ

ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങൾ നിർവീര്യമാക്കാൻ കഴിയുന്ന പോളിഫെനോളുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. വലിഞ്ഞു തൂങ്ങിയ ചർമ്മം, പ്രായത്തിന്റെ പാടുകൾ, നേർത്ത വരകൾ, ചുളിവുകൾ എന്നിവ പലപ്പോഴും ഫ്രീ റാഡിക്കലുകളുടെ ഫലമാണ്. ഗ്രീൻ ടീയിൽ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ചുളിവുകളും നേർത്ത വരകളും മായപ്പെടുത്താൻ സഹായിക്കുന്നു. കുറച്ച് ഗ്രീൻ ടീ ഇലകൾ വെള്ളത്തിൽ മുക്കിവയ്ക്കുക, ശേഷം അരച്ച്, കുറച്ച് തേൻ ചേർത്ത് യോജിപ്പിക്കുക. ഈ മാസ്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

ചർമ്മത്തിലെ കരുവാളിപ്പ് നീക്കാൻ

ഇതിനായി, നിങ്ങൾ ഗ്രീൻ ടീ നേരിട്ട് പ്രശ്ന ബാധിത പ്രദേശത്ത് പ്രയോഗിക്കണം. ഒരു കപ്പ് ഉണ്ടാക്കി തണുപ്പിക്കാൻ അനുവദിക്കുക. അതിൽ ഒരു പഞ്ഞി മുക്കിവയ്ക്കുക, ഇത് മുഖത്ത് പുരട്ടാം. വെയിലത്ത് പുറത്ത് പോകുന്നതിനു മുമ്പ് നിങ്ങൾക്ക് ഇത് ചെയ്യാനും കഴിയും. ആന്റിഓക്‌സിഡന്റുകൾ സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം നൽകുന്നു. ഈ പാനീയത്തിലെ ടാന്നിക് ആസിഡ്, തിയോബ്രോമിൻ, പോളിഫെനോൾസ് എന്നിവ സൂര്യതാപമേറ്റ ചർമ്മത്തെ ശമിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം, ഗ്രീൻ ടീയിലെ ഇജിസിജി എന്ന ഘടകം വീക്കം ഉണ്ടാക്കുന്ന ജീനുകളെ തടയുന്നതിലൂടെ ചർമ്മ കാൻസറിനെ ചെറുക്കുന്നു.

ഗ്രീൻ ടീ മുടിക്ക് നൽകുന്ന ഗുണങ്ങൾ

ഈ പാനീയത്തിൽ 5 ആൽഫ റിഡക്റ്റേസ് എന്ന പദാർത്ഥം അടങ്ങിയിരിക്കുന്നു, ഇത് ഡിഎച്ച്ടിയുടെ (ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റെറോൺ) ഉത്പാദനത്തെ തടയാൻ കഴിയും. ഈ ഹോർമോൺ കഷണ്ടിക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ, മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും ചൊറിച്ചിൽ, താരൻ എന്നിവയിൽ നിന്ന് മോചനം നേടാനും ഈ പാനീയം ഉപയോഗിച്ച് നിങ്ങൾക്ക് മുടി കഴുകാം. ഗ്രീൻ ടീയിലെ ടാന്നിനുകൾ ശിരോചർമ്മത്തിലും മുടിയിലും അമിത എണ്ണമയം കുറയ്ക്കുകയും പാന്തീനോൾ, വിറ്റാമിൻ സി, ഇ എന്നിവ നിങ്ങളുടെ മുടിയുടെ മിനുസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പൊടി, സിഗരറ്റ് പുക തുടങ്ങിയ പരിസ്ഥിതി മലിനീകരണത്തിൽ നിന്നും ഇത് മുടിയെ സംരക്ഷിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top