ദുരന്തങ്ങളെ മറികടക്കണം; ബജറ്റിൽ പ്രതീക്ഷയോടെ തീരദേശവാസികൾ

തുടർച്ചയായുള്ള ദുരന്തങ്ങളെ ചെറുക്കാനുള്ള പദ്ധതികൾ ഇക്കുറി ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീരദേശ വാസികൾ. മത്സ്യബന്ധന മേഖലകളിൽ ഇത്തവണയും ഉണ്ടായ പ്രതിസന്ധികൾ മറികടക്കാൻ ബജറ്റിലൂടെ ആശ്വാസപദ്ധതികൾ ഇവർ പ്രതീക്ഷിക്കുന്നുണ്ട്. പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനും എന്ത് പ്രഖ്യാപനമുണ്ടാകുമെന്നതും ശ്രദ്ധേയമാണ്.
കടൽഭിത്തി നിർമാണം, വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസം, ആശുപത്രികൾ, പാലങ്ങൾ, പ്രായോഗികമായ കടാശ്വാസ പദ്ധതികൾ തുടങ്ങി തീരദേശ വാസികളുടെ ന്യായമായ ആവശ്യങ്ങൾ പലതാണ്. മിനി ഫിഷിംഗ് ഹാർബർ ഉൾപ്പെടെ മുൻകാല പ്രഖ്യാപനങ്ങൾ പലതും നടപ്പിലാകാത്തതിന്റെ നീരസവും തീരദേശത്തിനുണ്ട്. മലയോര തീരദേശ ഹൈവേകൾക്കും കാലവർഷത്തിൽ പൊട്ടിപ്പൊളിയുന്ന റോഡുകളുടെ നവീകരണത്തിനും എന്ത് വകയിരുത്തുമെന്നതും നിർണായകമാണ്. നാല് മാസം മുൻപ് പ്രഖ്യാപിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളിൽ പലതിനും പുനരുജ്ജീവനം നാളത്തെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
Story Highlights: kerala budget 2021, coastal region
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here