അഭിഭാഷകരേയും ക്ലർക്കുമാരേയും വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണം ; ഹൈക്കോടതി

സംസ്ഥാനത്തെ അഭിഭാഷകരെയു൦ അവരുടെ ക്ലർക്കുമാരേയും വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിലവിൽ ഹൈക്കോടതിയിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് മാത്രം മുൻഗണന നൽകുന്നത് ഫലപ്രദമാകില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതിയുടെ നിർദേശം.
മുൻഗണനാ പട്ടിക പുതുക്കി സംസ്ഥാന സർക്കാർ ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിൽ അഭിഭാഷക വിഭാഗത്തെ കൂടി ഉൾപ്പെടുത്തി പുതുക്കണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ചുള്ള നടപടികൾ ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
Story Highlights: Lawyers and Clerks in vaccine priority list – High court Kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here