ഇന്നലെ എത്തിച്ചതും തീര്‍ന്നു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമം തുടരുന്നു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുന്നു. ഇന്നലെ എത്തിച്ച 20 വയല്‍ മരുന്നും തീര്‍ന്നു. ലൈപോ സോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്നാണ് ഇന്നലെ രാത്രിയോടെ എത്തിച്ചത്.
കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമം കാരണം പ്രതിസന്ധിയുണ്ട്. മരുന്നുകള്‍ തീര്‍ന്നതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ ഗോഡൗണില്‍ നിന്നും മരുന്നുകള്‍ എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്.
നിലവില്‍ പതിനാറ് രോഗികളാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.കമ്പനികളില്‍ നിന്ന് നേരിട്ട് മരുന്ന് എത്തിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.
Story Highlights: black fungus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here