കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ ചോദ്യം ചെയ്യുന്നു

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്യുന്നു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ നെടുമ്പാശ്ശേരിയിലെ ഓഫിസിലാണ് അന്വേഷണ സംഘം രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്
നാളെയോ മറ്റന്നാളോ രവി പൂജാരിയെ പനമ്പിള്ളി നാഗറിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്ത വിപിന്‍, ബിലാല്‍ എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസില്‍ രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപാത്രവും സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ അജാസ്, മോനായി എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല.
2018 ഡിസംബര്‍ 22 നായിരുന്നു നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ 2 പേര്‍ വെടിയുതിര്‍ത്തത്.
Story Highlights: ravi poojari, kochi beauty parlor gunshot case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here