Advertisement

കൊവിഡ് ബാധിച്ച്‌ മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച്‌ റിലയന്‍സ്

June 3, 2021
1 minute Read

കൊവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച്‌ റിലയന്‍സ് ഫൗണ്ടേഷന്‍. മരിച്ച ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കും.

റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിത അംബാനിയും ഇക്കാര്യം അറിയിച്ചത്. കൊവിഡ് മൂലം ചില ജീവനക്കാര്‍ മരണപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബത്തെ സഹായിക്കുകയെന്നത് റിലയന്‍സ് കുടുംബത്തിന്റെ കടമയാണെന്നും റിലയന്‍സ് ഫൗണ്ടേഷനാണ് ധനസഹായം നല്‍കുക എന്നും മുകേഷ് അംബാനിയും നിതാ അംബാനിയും അയച്ച സന്ദേശത്തില്‍ പറയുന്നു.

റിലയന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍, സ്ഥാപകയും അധ്യക്ഷയുമായ നിത അംബാനിയും ചേര്‍ന്ന് മൂന്നു ലക്ഷം ജീവനക്കാര്‍ക്ക് ആണ് കത്ത് എഴുതിയത്.

‘രോഗവ്യാപനം കുറഞ്ഞു വരുന്നതിന് മുൻപ് അടുത്ത ഏതാനും ആഴ്ചകളില്‍ പോസിറ്റീവ് കേസുകള്‍ ഇനിയും ഉയരും എന്ന് ഇരുവരും ജീവനക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി. സുരക്ഷ, മുന്‍കരുതല്‍, ശുചിത്വം എന്നിവ കര്‍ശനമായി പാലിക്കണം. ജീവനക്കാരും കുടുംബങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണം. കൊവിഡുമായി ബന്ധപെട്ട് ഒന്നിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും വേണം’ എന്നും കത്തില്‍ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top