Advertisement

വൈറ്റിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

June 3, 2021
1 minute Read

എറണാകുളം വൈറ്റിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീ ധന്യയാണ് മരിച്ചത്. 34 വയസായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീധന്യയ്ക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൊവിഡ് പരിശോധന ഫലം കാത്തിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുടമ അന്വേഷിച്ചപ്പോഴാണ് ശ്രീധന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. എട്ട് വര്‍ഷമായി കൊച്ചിയിലാണ് ശ്രീ ധന്യ താമസിച്ചിരുന്നത്.

Story Highlights: transgender woman, found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top