സംസ്ഥാനത്തിന് ഇരട്ടത്താപ്പ്; കേരള നിയമസഭയുടെ വാക്‌സിന്‍ പ്രമേയത്തെ വിമര്‍ശിച്ച് വി മുരളീധരന്‍

കേരള നിയമഭയുടെ വാക്‌സിന്‍ പ്രമേയത്തെ നിശിതമായി വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വാക്‌സിന്‍ വിഷയത്തില്‍ സംസ്ഥാനത്തിന് ഇരട്ടത്താപ്പെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. സൗജന്യമെന്ന് പറഞ്ഞവര്‍ പ്രമേയം കൊണ്ടുവന്നത് എന്തിനാണെന്നും മുരളീധരന്‍ ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ മാത്രമാണ് കേരളത്തിന് നിലവിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.
കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം ഇന്നലെയാണ് നിയമസഭയില്‍ പാസാക്കിയത്. പ്രതിപക്ഷ പിന്തുണയോടെയായിരുന്നു പ്രമേയം പാസാക്കിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്സിന്‍ നിര്‍മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നല്‍കിയ കമ്പനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ എംഎച്ച്ആര്‍എ, ജപ്പാന്‍ പിഎംഡിഎ, യുഎസ്എഫ്ഡിഎ എന്നിവയുടെ അനുമതിയുള്ള വാക്സിന്‍ കമ്പനികള്‍ക്കും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here