Advertisement

‘ലക്ഷദ്വീപില്‍ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി’: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

June 5, 2021
1 minute Read

ലക്ഷദീപിലെ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പിലാക്കിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായികാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.കത്തയച്ചതിനെ തുടര്‍ന്ന് ടെലിഫോണില്‍ വിളിച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയതെന്നും കാന്തപുരം പറഞ്ഞു.

കത്തില്‍ ഉന്നയിച്ചകാര്യങ്ങളെ ഗൗരവപൂര്‍വ്വം കാണുന്നുവെന്ന് അമിത് ഷാ അറിയിച്ചു. വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

അതേസമയം, ദ്വീപ് നിവാസികള്‍ ഇപ്പോഴും കടുത്ത ആശങ്കയിലാണെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വിവാദ നിയമങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights: lakshadweep, kanthapuram a p aboobakar musaliar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top