കോന്നിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

പത്തനംതിട്ട കോന്നിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു.വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് ഇരുനില കെട്ടിടം തകര്‍ന്നുവീണത്.ഭിത്തിക്കും മേൽക്കൂരയ്ക്കുമിടയിൽപ്പെട്ടയാളാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് സംഭവം. കോന്നി ആർ ടി ഓഫീസിന് സമീപമുള്ള ഇരുനില കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. കോന്നി സ്വദേശിയായ അരുൺ കൃഷ്ണ യാണ് അപകടത്തിൽ മരിച്ചത്.31 വയസ്സായിരുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here