Advertisement

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി

June 5, 2021
1 minute Read

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നും കെ സുന്ദര ട്വന്റിഫോറിനോട് പറഞ്ഞു. നാമനിർദേശ പത്രിക നൽകുന്നതിന്റെ തലേന്നാണ് പണം കിട്ടിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിട്ടാണ് കെ സുന്ദര നാമനിർദേശ പത്രിക സമർപ്പിച്ചത്. എന്നാൽ പിന്നീട് പിൻവലിക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ തനിക്ക് രണ്ട് ലക്ഷം രൂപ കിട്ടിയെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തൽ. നാമനിർദേശ പത്രിക പിൻവലിക്കുന്ന സമയത്ത് പ്രലോഭനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അന്ന് കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ലക്ഷം രൂപ വീട്ടിൽ അമ്മയുടെ കൈവശമാണ് ഏൽപ്പിച്ചതെന്നുമാണ് സുന്ദരയുടെ വെളിപ്പെടുത്തൽ.

Story Highlights: k sundhara alleged that bjp offered money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top