ബ്യൂട്ടി പാർലർ വെടിവയ്പ്പ്; രവി പൂജാരിയെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്നും ചോദ്യം ചെയ്യും. രവി പൂജാരിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ജൂൺ 8 വരെയാണ് രവി പൂജാരിയെ കേരള പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കേസിൽ കൂടുതൽ തെളിവുകൾ കിട്ടാൻ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.
കാസർഗോട്ടെ ഗുണ്ടാനേതാവ് ജിയയുടെ നിർദേശ പ്രകാരമാണ് നടി ലീനാ മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ രവി പൂജാരി പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴി പൂർണമായി വിശ്വസിക്കാൻ പൊലീസ് തയാറായിട്ടില്ല. ജിയ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം.
കാസർഗോട്ടെയും പെരുമ്പാവൂരിലെയും ഗുണ്ടാ സംഘത്തെ കുറിച്ചാണ് പ്രധാന അന്വേഷണം നടക്കുന്നത്. കേരളത്തിലെ ഗുണ്ടാസംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകങ്ങളിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
Story Highlights: kochi beauty parlour case, ravi pujari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here