‘നിങ്ങളെവിടെ പോയാലും ഞങ്ങളും’; ക്ലബ്ബ് ഹൗസില്‍ കേരള പൊലീസും

കുറഞ്ഞ സമയംകൊണ്ട് ഹിറ്റായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ക്ലബ്ബ് ഹൗസില്‍ കേരള പൊലീസും. ഫേസ്ബുക്കിലൂടെയാണ് ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങിയ കാര്യം പൊലീസ് അറിയിച്ചത്. ‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകു’മെന്നും എല്ലാവരും ഒപ്പം കൂടിക്കോയെന്നും പൊലീസ് പറയുന്നു. ക്ലബ് ഹൗസിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയെ ഉപയോഗപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.
ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ക്ലബ് ഹൗസ് പ്രചാരത്തിലെത്തി അധികം വൈകാതെ തന്നെ സിനിമാ താരങ്ങളായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി, സാനിയ അയ്യപ്പന്‍ എന്നിവര്‍ വ്യാജ ഐ.ഡികള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. തങ്ങളുടെ പേരില്‍ വ്യാജ ഐ.ഡികള്‍ നിര്‍മിച്ച് വിവിധ ഗ്രൂപ്പുകളില്‍ ചര്‍ച്ചകളില്‍ സജീവമായതോടെയാണ് താരങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നത്.
Story Highlights: club house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here