‘നാളേയ്‌ക്കൊരു മരം’ ട്വന്റിഫോർ ക്യാംപെയിൻ; പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് പ്രതിപക്ഷ നേതാവ്

ട്വന്റിഫോർ പരിസ്ഥിതി ക്യാംപെയിനിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അനധികൃത ക്വാറി പ്രവർത്തനങ്ങൾ, വനനശീകരണം എന്നിവയ്്‌ക്കെതിരെ ശബ്ദമുയർത്തുമെന്ന് വി.ഡി സതീശൻ പറഞ്ഞു.
‘ സംതുലിത വികസനമെന്ന ആശയമാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്നത്. വികസനവും പരിസ്ഥിതിയും ഒരുമിച്ച് കൊണ്ടുപോകണം. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ധാരാളം പരിമിതികളുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ വനനിയമം, ഇടമേഖലകളിൽ നെൽവയൽ നീർത്തട നിയമം ബാധകമാണ്. പടിഞ്ഞാറൻ തീരങ്ങളിൽ കോസ്റ്റൽ റെഗുലേഷൻ സോൺ ബാധകമാണ്.അത്തരത്തിൽ നമ്മുടെ വികസന പ്രവർത്തനങ്ങൾക്ക് ധാരാളം പരിമിതികളുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ എല്ലാത്തര വികസനങ്ങളും കേരളത്തിൽ സാധ്യമല്ല.
പൊളിറ്റിക്കൽ ആകേണ്ട ഒരാൾ ഉന്നത ജനാധിപത്യ ബോധത്തോടൊപ്പം നല്ല പാരിസ്ഥിതിക ബോധ്യമുള്ളയാൾ കൂടിയായിരിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here