സുന്ദരയ്ക്ക് പണം നൽകിയ സംഭവം; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി എൽഡിഎഫ്

സുന്ദരയ്ക്ക് പണം നൽകിയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി എൽഡിഎഫ്. മഞ്ചേശ്വരം എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശനാണ് പരാതി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നും കെ സുന്ദര ട്വന്റിഫോറിനോട് പറഞ്ഞു. നാമനിർദേശ പത്രിക നൽകുന്നതിന്റെ തലേന്നാണ് പണം കിട്ടിയത്. നാമനിർദേശ പത്രിക പിൻവലിക്കുന്ന സമയത്ത് പ്രലോഭനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അന്ന് കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ലക്ഷം രൂപ വീട്ടിൽ അമ്മയുടെ കൈവശമാണ് ഏൽപ്പിച്ചതെന്നുമാണ് സുന്ദരയുടെ വെളിപ്പെടുത്തൽ.
എന്നാൽ ഇതിന് പിന്നാലെ കെ സുന്ദരയുടെ ആരോപണം തള്ളി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. കെ സുന്ദരയ്ക്ക് പണം നൽകിയിട്ടില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ സിപിഐഎമ്മിന്റെയും ലീഗിന്റെയും സ്വാധീനമാണെന്നും ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റെ കെ ശ്രീകാന്ത് പറഞ്ഞു. പണം നൽകിയതുകൊണ്ടാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചത് എന്ന വാദവും ശ്രീകാന്ത് തള്ളി.
Story Highlights: vv rameshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here