മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം; നടപടി സ്വാഗതാര്‍ഹം; മന്ത്രി വി ശിവന്‍കുട്ടി

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തില്‍ നിന്ന്
ജി ബി പന്ത് ആശുപത്രി അധികൃതര്‍ പിന്തിരിഞ്ഞ നടപടി സ്വാഗതാര്‍ഹം.ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് നമ്മുടെ മലയാളം. കൂടാതെ വിവാദ ഉത്തരവിറക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി അധികൃതര്‍ വിചിത്രമായ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ളതായിരുന്നു ആശുപത്രിയുടെ സര്‍ക്കുലര്‍.ഇന്ത്യന്‍ ഭരണഘടനയോട് തന്നെയുള്ള വെല്ലുവിളി ആയിരുന്നു സര്‍ക്കുലര്‍.
മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന ആവശ്യം ശക്തമായതോടെ ഉത്തരവ് പിന്‍വലിച്ച് ആശുപത്രി അധികൃതര്‍ രംഗത്ത് വന്ന നടപടിയെ സ്വാഗതം ചെയ്യുന്നു. ആശുപത്രി അധികൃതര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും അറിയുന്നു. സര്‍ക്കുലര്‍ ഇറക്കിയവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നതായും മന്ത്രി അറിയിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here