Advertisement

പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; മരണം 36 ആയി

June 7, 2021
1 minute Read

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ചത്. സർ സയ്യിദ് എക്സ്പ്രസും മില്ലന്റ് എക്സ്പ്രസുമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്.

ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയ്യിദ് എക്സ്പ്രസ്, കറാച്ചിയിൽ നിന്ന് സർഗോധയിലേക്കുള്ള മില്ലന്റ് എക്സ്പ്രസിൽ കൂട്ടിയിടിക്കുകയായിരുന്നു. മില്ലന്റ് എക്സ്പ്രസിന്റെ ബോഗികൾ തലകീഴായി മറിഞ്ഞു. 14 ബോഗികൾ പാളംതെറ്റുകയും എട്ട് ബോഗികൾ പൂർണമായി തകരുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ കൂടിയേക്കുമെന്നാണ് സൂചന.

Story Highlights: train accident in pakistan, 36 died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top