Advertisement

‘അങ്ങനെ എൻറെ അവകാശമായ റേഷനും കിട്ടി’ – മണികണ്ഠൻ ആചാരി

June 7, 2021
0 minutes Read

‘കമ്മട്ടിപ്പാടം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് മണികണ്ഠൻ ആചാരി. മലയാളത്തിനുപുറമെ തമിഴിലും മണികണ്ഠൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനികാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

തന്റെ അവകാശമായ റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷമാണ് നടന്‍ അറിയിക്കുന്നത്. റേഷന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. ‘അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു. സന്തോഷം’, എന്നാണ് മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചത്.

പിന്നാലെ നിരവധി പേർ താരത്തോട് ചോദ്യങ്ങളുമായി എത്തി. പുതിയ വീട്ടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുററഞ്ഞ കാലയളവായിട്ടേ ഉള്ളൂ എന്നാണ് താരം ആരാധകരോട് പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top