തിളക്കമാർന്ന ചർമത്തിനും മുടിയിഴകൾക്കും; കോഫിയുടെ അഞ്ച് ഗുണങ്ങൾ

പലരുടെയും പ്രിയപ്പെട്ട പാനീയമാണ് കോഫി. എന്നാല്‍ കുടിക്കാന്‍ മാത്രമല്ല കോഫി കൊണ്ട് അത്ഭുതകരമായ ചില സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളുമുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ഡാര്‍ക്ക് സര്‍ക്കിളിനോട് ഗുഡ്‌ബൈ
കണ്ണിനു കീഴെയുള്ള കറുത്ത പാടുകളോട് ഗുഡ്‌ബൈ പറയാന്‍ നല്ലൊരു മാര്‍ഗമാണ് കോഫി. കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി കണ്ണിനുകീഴെയും കണ്‍പോളകളിലും പുരട്ടുക. ഇത് കണ്ണിനു ചുറ്റുമുള്ള ചര്‍മത്തെ തിളക്കമുള്ളതാക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റുകളും കണ്ണിന് ചുറ്റുമുള്ള ഭാഗത്തെ വീക്കം ഇല്ലാതാക്കുകയും ആശ്വാസം പകരുകയും ചെയ്യും.
നല്ലൊരു സ്‌ക്രബര്‍
അസ്സലൊരു സ്‌ക്രബറായി ഉപയോഗിക്കാനും മികച്ചതാണ് കോഫി. ചര്‍മത്തിന് കേടുപാടുകള്‍ സംഭവിക്കാതെ തന്നെ വൃത്തിയാക്കാന്‍ മികച്ച വഴിയാണിത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന ക്ലോറെജെനിക് ആസിഡ് കൊളാജെന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും ചര്‍മത്ത ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കോഫീ പൗഡറിനൊപ്പം വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാവുന്നതാണ്.
അമിത എണ്ണമയവും ബ്ലാക് ഹെഡ്‌സും ഇല്ലാതാക്കും
അമിത എണ്ണമയമുള്ള ചര്‍മക്കാരില്‍ ബ്ലാക് ഹെഡ്‌സിന്റെ ശല്യം രൂക്ഷമായിരിക്കും. ഇതുരണ്ടും ഒഴിവാക്കാന്‍ കോഫി ഉപയോഗിക്കാവുന്നതാണ്. മൂക്കിലെയും കവിള്‍ത്തടങ്ങളിലെയും നെറ്റിയിലെയുമൊക്കെ ബ്ലാക് ഹെഡ്‌സ് നീക്കാന്‍ കോഫി മികച്ചതാണ്. ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ കോഫി, അന്തരീക്ഷ മലിനീകരണവും പൊടിയും മൂലം മുഖത്തുണ്ടാകുന്ന എണ്ണമയത്തെയും ബ്ലാക്‌ഹെഡ്‌സിനെയും ഇല്ലാതാക്കി ചര്‍മത്തെ കാത്തുസൂക്ഷിക്കും. മുഖത്തെ കറുത്ത കലകള്‍ നീക്കം ചെയ്യാനും രക്തചംക്രമണം വര്‍ധിപ്പിക്കാനും കോഫി നല്ലതാണ്. കോഫി ഫേസ് മാസ്‌ക് ഇടുകവഴി ബാക്റ്റീരിയ തുടങ്ങിയവയെ തുരത്താനും ചര്‍മത്തെ സംരക്ഷിക്കാനും കഴിയും.
ദുര്‍ഗന്ധത്തെ പമ്പകടത്താം, കാല്‍പാദങ്ങള്‍ക്കും സംരക്ഷണം
ശരീരദുര്‍ഗന്ധം അകറ്റാനും മികച്ച വഴിയാണ് കോഫി. കോഫി പൗഡര്‍ ശരീരത്തില്‍ പുരട്ടുകയോ കോഫീ ബാത് ചെയ്യുകയോ ആവാം. ഒപ്പം കാല്‍പാദങ്ങളിലെ ചര്‍മത്തെ സംരക്ഷിക്കാനും വഴിയുണ്ട്. അതിനായി ഓട്മീലും കോഫിയും മിക്‌സ്‌ചെയ്ത് കാല്‍പാദങ്ങളില്‍ സ്‌ക്രബ് ചെയ്യുക.
തിളക്കമുള്ള മുടിയിഴകള്‍
ചര്‍മത്തിന് മാത്രമല്ല ആരോഗ്യമുള്ള മുടിയിഴകള്‍ക്കും കോഫി നല്ലതാണ്. അതിനായി കോഫി ബീന്‍സ് പൊടിച്ചെടുത്ത് വെള്ളവുമായി മിക്‌സ് ചെയ്ത് പത്തു മണിക്കൂര്‍ മാറ്റിവെക്കുക. ഈ സൊല്യൂഷന്‍ മുടിയിഴകളില്‍ പുരട്ടാം. ഇത് ശിരോചര്‍മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. തീര്‍ന്നില്ല മുടിയിഴികള്‍ക്ക് നിറം നല്‍കാനും വേറെ വഴി തേടേണ്ട. ഹെന്നയും കോഫിയും മിക്‌സ് ചെയ്ത പായ്ക് മുടിയില്‍ പുരട്ടാം. നന്നായി പിടിച്ചതിനുശേഷം മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here