സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വില നിശ്ചയിച്ച് കേന്ദ്രം

സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ. കോവിഷീൽഡിന് 780 രൂപയും, കോവാക്സിൻ 1410 രൂപയുമാണ് പുതുക്കിയ വില. സ്പുട്നിക് V ക്ക് 1145 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കം.
നേരത്തെ വാക്സിൻ കുത്തിവയ്പ്പിന് സർവീസ് ചാർജായി 150 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് കേന്ദ്രം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിലയും നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാക്സിൻ സൗജന്യമാക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ നടപടിയെന്ന് മോദി വിശദീകരിച്ചു. ഇതോടെ പതിനെട്ട് വയസിന് മുകളിലുള്ള രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്സിൻ സൗജന്യമായി ലഭിക്കും.
Story Highlights: covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here