Advertisement

മഞ്ചേശ്വരം സീറ്റ് കോഴക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

June 8, 2021
1 minute Read
k surendran k sundara

മഞ്ചേശ്വരത്ത് കെ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കേസില്‍ അന്വഷണം ക്രൈംബ്രാഞ്ചിന് കൈമാറും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ കേസ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയതിന് പുറമെ ഭീഷണിപ്പെടുത്തി തടങ്കലില്‍ പാര്‍പ്പിച്ചെന്നുമുള്ള സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ കൂടി കേസില്‍ കൂട്ടി ചേര്‍ക്കും. ബദിയടുക്ക പൊലീസ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം കേസില്‍ കെ സുരേന്ദ്രന് പുറമെ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നീക്കമുണ്ട്. ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Story Highlights: k surendran, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top