കൊവിഡ് ; കർഫ്യൂ പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ; വാരാന്ത്യ കര്‍ഫ്യൂ തുടരും

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ ഒഴിവാക്കിയതായി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 600 ന് താഴെയെത്തിയ സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേ സമയം വാരാന്ത്യങ്ങളിലും രാത്രി സമയത്തും ഉള്ള നിയന്ത്രണങ്ങൾ തുടരും. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിൽ നിന്നും കർഫ്യൂ ഒഴിവാക്കി. സംസ്ഥാനത്ത് സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 14,000 ആണ്. ഓരോ ജില്ലയിലും 600 ൽ താഴെയാണ് സജീവ കൊവിഡ് കേസുകളുടെ എണ്ണം.
പ്രവർത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. നൈറ്റ് കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ തുടരും.ബുധനാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം. കൊവിഡിന്റെ രണ്ടാം തരംഗത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഏപ്രിൽ 30 നാണ് സംസ്ഥാനത്ത് കൊവിഡ് കർഫ്യൂ ഏർപ്പെടുത്തിയത്.
Story Highlights: UP Government corona curfew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here