നാല് കോടി കൊവിഡ് പ്രതിരോധത്തിന്; എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ചു

എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ചു. 5 കോടി രൂപയില്‍ 4 കോടി രൂപ കൊവിഡ് പ്രതിരോധത്തിന് വിനിയോഗിക്കുമെന്ന് ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുമെന്ന് ബജറ്റിലുണ്ടായിരുന്നു. ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാണ് ധനമന്ത്രി എത്ര തുക ഇതിനായി വിനിയോഗിക്കുമെന്ന് വ്യക്തമാക്കിയത്. പിടിക്കുന്ന തുക അതത് മണ്ഡലങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന് ചെലവഴിച്ചു കൂടേ എന്ന പ്രതിപക്ഷത്തെ ചില എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി നല്‍കിയത് മുഖ്യമന്ത്രിയാണ്.
വാഹന നികുതി അടക്കാനുള്ള സമയപരിധി അടുത്ത മാസം 31 വരെ നീട്ടി. ടേണോവര്‍ കേസ് ഫയല്‍ ചെയ്യാനുള്ള സമയപരിധി നവംബര്‍ 30 വരെയും നീട്ടി. ചെറുകിട വ്യാപാരികള്‍ക്ക് 4% പലിശക്ക് വായ്പ ലഭ്യമാക്കും.
Story Highlights: MLA fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here