Advertisement

കൊവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി

June 9, 2021
1 minute Read

കൊവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ മാ‍ർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ആയുഷ് മന്ത്രാലയം നിർദേശിച്ച മരുന്നുകൾ അംഗീകൃത ഹോമിയോ ഡോക്ടർമാർ നൽകുന്നത് തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൊവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്ന് നിർ‍ദ്ദേശിക്കാൻ ഹോമിയോ ഡോക്ടർമാർക്ക് അധികാരമുണ്ടെന്ന്  കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തിരുവന്തപുത്തെ ഹോമിയോ ഡോക്ടർ ജയപ്രസാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത് ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ  കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

Story Highlights: HIGH COURT ALLOWS HOMEOPATHIC COVID 19 MEDICINE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top