കൊവിഡ് നെഗറ്റീവായതിന് ശേഷമുള്ള അസ്വസ്ഥതകൾ മറികടക്കാൻ എളുപ്പ വഴികൾ

കൊവിഡ് നെഗറ്റീവ് ആയാലും പലരിലും മാസങ്ങളോളം രോഗലക്ഷണങ്ങളും അസ്വസ്ഥകളും തുടരുന്നതായി കാണപ്പെടാറുണ്ട്. തളർച്ചയും ബലക്കുറവുമാണ് മിക്കവരിലും പൊതുവായി കണ്ടു വരുന്നത്. അത്പോലെ തന്നെ ചിലർ കൊവിഡിൽ നിന്ന് മുക്തി നേടിയാലും വിഷാദം അവരെ പിടിപെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ശാശ്വതമായ പരിഹാരം തേടാത്തവരായി ഉണ്ടാകില്ല.
പോഷകാഹാര, ശാരീരികക്ഷമത വിദഗ്ധയായ മുന്‍മുന്‍ ഗണേരിവാള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനെയെല്ലാം മറികടക്കാനുള്ള ചില മാർഗങ്ങൾ പങ്കുവയ്ക്കുകയാണ്. ”മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഭയപ്പെടേണ്ടതില്ല. ഇതെല്ലാം സാധാരണമാണെന്ന് മനസിലാക്കുക. രോഗമുക്തി നേടാന്‍ കുടുതല്‍ സമയം എടുക്കമെന്ന ബോധ്യവും ഉണ്ടാകണം,” മുന്‍മുന്‍ പറഞ്ഞു.
പരിഹാര മാര്‍ഗങ്ങള്‍
- ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക
- നന്നായി നടക്കുക
- ശരിയായ രീതിയിൽ ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക
- യോഗ ശീലമാക്കുക
- മദ്യവും പുകവലിയും പൂർണമായി ഒഴിവാക്കുക
അമിതമായി പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ ഒരു വിദഗ്ധ അഭിപ്രായം തേടുന്നത് ഉത്തമമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here